മനാമ: കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ സംബന്ധിച്ച് വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ഐവൈസിസി ബഹ്റൈന്‍. കോഴ്സുകളുടെ പ്രവേശനപരീക്ഷകള്‍ ജൂലൈ ആദ്യവാരം നടക്കുമെന്ന് അറിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാലയളവില്‍ കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.
അനിശ്ചിത്വം തുടരുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കയുള്ളതായി മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുകയോ അല്ലെങ്കില്‍ പരീക്ഷ നീട്ടി വെക്കുകയോ ചെയ്യണമെന്ന് ഐവൈസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും പ്രതിപക്ഷനേതാവിനും അടക്കം ഐവൈസിസി പരാതികള്‍ അയക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കൂടി ശേഖരിച്ച് ഭീമ ഹര്‍ജി അയക്കുവനാണ് പദ്ധതി
ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ പരാതി അയക്കണമെങ്കില്‍ 39501656 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുകയോ, സംഘടനയുടെ ഇ-മെയിലിലേക്ക് അയക്കുകയോ ചെയ്യാം.indianyouthculturalcongress.bh@gmail.com