അന്തരാഷ്ട്ര ബ്രാൻറുകളുടെ എക്സ്പോയ്ക്ക് ബഹ്റൈൻ വേദിയാകുന്നു

മനാമ : ഷേഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ബഹ്റൈനിലെ ടൂറിസം മന്ത്രാലയവും യുണൈറ്റഡ് നേഷൻസ് ഇൻഡസ്ടിയൽ ഡവലപ്മെൻറ് ഓർഗനൈസേഷൻസും സംയുക്തമായി അന്തരാഷ്ട്ര ബ്രാൻറുകളുടെ എക്സ്പോ സംഘടിപ്പിക്കുന്നു. ക്രൗൺ പ്ലാസയിലെ ബഹ്റൈൻ കോൺഫറൻസ് സെൻററിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് എക്സ്പോയുടെ വിശദവിവരങ്ങൾ പുറത്ത് വിട്ടത്.

വൻകിട ചെറുകിട വ്യാപാരികൾക്ക് ഗുണകരമാകുന്ന എക്സ്പോയിൽ ബഹ്റൈൻ ബിസിനസ് വിമൻ സൊസൈറ്റിയും പങ്കു ചേരും. ഫെബ്രുവരി 11 മുതൽ 13 വരെയാണ് എക്സ്പോ നടക്കുക.