ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഫുട്ബാൾ: എഫ് സി കേരള ചാമ്പ്യന്മാർ

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിന്റെ ഫൈനലിൽ എഫ് സി കേരള ജേതാക്കളായി. എത്തിഹാദ് ഫുടബോൾ ഗ്രൗണ്ടിൽ വ്യഴാഴ്ച നടന്ന ഫൈനലിൽ എഫ് സി കേരള മറുപടിയില്ലാത്ത രണ്ടു ഗോളിന് കെ എച് യുണൈറ്റഡ് എഫ് സിയെ പരാജയപ്പെടുത്തി. നേരത്തെ സെമിയിൽ ഷോസ്റ്റോപ്പേഴ്‌സ് എഫ് സിയെ 5 -2 നു തോൽപ്പിച്ചാണ് എഫ് സി കേരള ഫൈനലിൽ കടന്നത്. രണ്ടാം സെമിയിൽ കെ എച് യുണൈറ്റഡ് എഫ് സി 4-2നു അൽ കേരളവി എഫ് സിയെ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.

സമാപന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ട്രോഫി സമ്മാനിച്ചു. സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം എൻ, മുഹമ്മദ് നയസ് ഉല്ല, കായിക വകുപ്പ് മേധാവി സൈക്കത് സർക്കാർ, മെഗാ ഫെയർ ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ വിപിൻ പി എം, ജോയിന്റ് ജനറൽ കൺവീനർ വി കെ പവിത്രൻ, ജനറൽ കോ ഓർഡിനേറ്റര്മാരായ ജയകുമാർ എസ്, സന്തോഷ് ബാബു ,തൊഫീഖ്‌ ,ടൂർണമെന്റ് കൺവീനർ അൻസൽ കൊച്ചുകുടി, കോ ഓർഡിനേറ്റർ സുനിൽ കെ ചെറിയാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരരായിരുന്നു. പന്ത്രണ്ട് ടീമുകൾ അഞ്ചു ദിവസം നീണ്ട ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.