bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 204 പേര്‍ കൂടി കോവിഡ് മുക്തരായി; 268 പുതിയ കേസുകള്‍, ഒരു മരണം

ec27eeaa-c0b2-4274-9fe3-403fdeef36cb

മനാമ: ബഹ്‌റൈനില്‍ ഇന്ന് 204 പേര്‍ കോവിഡ് മുക്തരായി. ആരോഗ്യ മന്ത്രാലയം ഇന്ന്(മെയ് 27 3pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 5142 ആയി ഉയര്‍ന്നു.

അതേസമയം ഇന്ന് 268 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 156 പേര്‍ പ്രവാസി തൊഴിലാളികളാണ്. 106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. നിലവില്‍ 4476 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 10 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

ഇന്ന് രാവിലെ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടിരുന്നു. ബഹ്‌റൈനില്‍ ഇതുവരെ 15 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. 289453 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!