മനാമ: കഴിഞ്ഞ ഏഴു വര്‍ഷമായി നിലമ്പൂര്‍ കരുളായി അമ്പലപ്പടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാസാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ എ ഐ സി ക്ലബിന്റെ ജിസിസി ചാപ്റ്റര്‍ രൂപീകരിച്ചു. ക്ലബിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്മിറ്റി രൂപീകരിച്ചത്. ജിസിസി പ്രസിഡന്റ് ആയി അന്‍വര്‍ സി.പിയും സെക്രട്ടറി ആയി പ്രകാശ്, ട്രഷറര്‍ ആയി സിദ്ദീഖ്, വൈസ് പ്രസിഡന്റ് ആയി സലിം, ജോയ്ന്റ് സെക്രട്ടറി ആയി റിയാസ് മുജീബ് വി.പി കണ്‍വീനറും ദിനേഷ് ജോയ്ന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി നാസര്‍ ടിപി, മുനീര്‍, അഷ്‌റഫ്, സജാജ്, ഷൈന്‍ എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ 14 അംഗ എക്‌സിക്യൂട്ടീവിനെയും തെരെഞ്ഞെടുത്തു. ക്ലബ് പരിധിയിലെ 900 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ നല്‍കി കൊണ്ട് പുതിയ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു.