bahrainvartha-official-logo
Search
Close this search box.

ഹൈക്കോടതി വിധി കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ ആശ്വാസകരം; നൗക ബഹ്‌റൈന്‍

highcourt kerala

മനാമ: കോവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചു വരുന്നവരില്‍ സ്വന്തമായി വിമാന ടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും(ICWF) ടിക്കറ്റിനുള്ള സഹായം നല്‍കണമെന്ന കേരള ഹൈക്കോടതി വിധി തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരവും സഹായകരവുമാണെന്ന് നൗക ബഹ്‌റൈന്‍. റിയാദിലെ ഇടം, ഖത്തര്‍ കരുണ, ഗ്രാമം ദുബൈ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഈ ചരിത്രനിധി നേടാനായത്.

ജീവിതദുരിതങ്ങളുടെ പെരുമഴയിലായ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളിലെ എംബസി ക്ഷേമനിധി (ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്) ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഓരോരുത്തരും വ്യക്തിഗതമായ നിവേദനം എംബസിക്ക് / കോണ്‍സുലേറ്റിന കൊടുക്കണം അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തീരുമാനം എടുക്കണമെന്നും വിധിയില്‍ പറയുന്നു.ടിക്കറ്റിനുള്ള അപേക്ഷയോടെപ്പം പാസ്‌പോര്‍ട്ട് കോപ്പിയും വിസ (എക്‌സിറ്റ് & റീ എന്‍ട്രി) കോപ്പിയും അതാതു രാജ്യത്തെ തൊഴില്‍/ താമസ ഐഡി കോപ്പിയും, എന്തുകൊണ്ട് ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ല എന്നതിനെ കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ നിവേദനവും, അപേക്ഷകരുടെ മൊബൈല്‍ നമ്പര്‍ സഹിതം പ്രവാസികള്‍ക്ക് അതാത് എംബസികളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

തൊഴില്‍ നഷ്ടമായി ടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ഈ സൗകര്യം ലഭ്യമാക്കാന്‍ മുഴുവന്‍ സാംസ്‌കാരിക സംഘടനകളും, പ്രവര്‍ത്തകരും സജീവമായി ഇടപെടണമെന്നും നൗക ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!