bahrainvartha-official-logo
Search
Close this search box.

കൊറോണ ബാധിച്ചു മരണമടഞ്ഞ പ്രവാസി കുടുംബങ്ങളെ സർക്കാർ ദത്തെടുക്കണം

alappuzha

മനാമ: വിദേശ രാജ്യങ്ങളിൽ കോവിഡ് – 19  രോഗം ബാധിച്ചു മരണം അടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ദത്തെടുത്തു സംരക്ഷിക്കണം എന്ന്ബഹ്‌റിനിലെ  ആലപ്പുഴ പ്രവാസി അസോസിയേഷൻ യോഗം സംസ്ഥാന ഗവൺമെന്റിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.127 പ്രവാസികൾ ഇതിനോടകം മരണപ്പെടുകയും, നിരവധി പേര് ചികിത്സയിലും ആയതിനാൽ മരണ സംഘ്യ കൂടുവാനുള്ള സാധ്യതയാണുള്ളത്.

ഇവരുടെ മൃത ദേഹങ്ങൾ ഇവിടെ തന്നെ മറവുചെയ്യുന്നതിനാൽ കുടുംബാംഗങ്ങൾ അതീവ ദുഃഖത്തിൽ കഴിയുകയാണ്.

ഈ കുടുംബങ്ങളുടെ വരുമാന സ്രോതസ് നിലച്ചു നിത്യനിദാന ചെലവുകൾക്ക് ബുദ്ധിമുട്ടു അനുഭവിക്കുകയാണ്.

അടിയന്തിരമായി 15  ലക്ഷം രൂപ വീതം ഈ കുടുംബങ്ങൾക്ക്  ധനസഹായം നൽകണം.

ഗവണ്മെന്റ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തി ആശ്രിത നിയമന പ്രകാരം പ്രായപൂർത്തി ആയ അംഗത്തിന് സർക്കാർ ജോലി നൽകുകയും കുട്ടികളുടടെ മുഴുവൻ  വിദ്യാഭ്യാസചെലവുകളും സർക്കാർ ഏറ്റെടുക്കണം.

ഈ കുടുംബങ്ങളെ BPL ലിസ്റ്റിൽ ഉൾപ്പെടുത്തണം.ബാങ്ക് വായ്പകൾ എഴുതി തള്ളുകയും ഈ അനാഥ കുടുംബങ്ങളെ സർക്കാർ ദത്തെടുക്കയും ചെയ്യണം എന്ന് പ്രമേയം ആവശ്യപ്പെട്ടു.

തൊഴിൽ നഷ്ടപ്പെട്ടും സ്ഥാപനങ്ങൾ ഉപേക്ഷിച്ചും 2  മാസമായി റൂമുകളിൽ സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷണം കഴിച്ചും സന്നദ്ധ സംഘടനകൾ വിമാന യാത്രക്കൂലി നൽകിയും നാട്ടിലെത്തുന്ന പ്രവാസികളിൽ നിന്നും ക്വറന്റൈൻ ചിലവുകൾ ഈടാക്കുവാനുള്ള സർക്കാർ  തീരുമാനം പുനഃപരിശോധിക്കണം എന്ന് യോഗം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വീട്ടുചിലവിനുള്ള പണം പോലും അയക്കാതെ കഴിഞ്ഞിരുന്ന പ്രവാസികൾ ഈ തുക കണ്ടെത്തുവാൻ നിര്വ്വാഹമില്ലാത്ത അവസ്ഥയിൽ സർക്കാർ തീരുമാനം പ്രവാസികളോട് കാട്ടുന്ന ക്രൂരത ആണെന്ന് പ്രമേയം കുറ്റപ്പെടുത്തി. സർക്കാർ പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പട്ടു.

നാട്ടിലെത്തുന്ന മുഴുവൻ പ്രവാസികളെയും ഇന്സ്ടിട്യൂഷനൽ ക്വറന്റൈന് വിധേയമാകണം എന്നും യോഗം ആവശ്യപ്പെട്ടു

അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അദ്യക്ഷതയിൽ  കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജയലാൽ ചിങ്ങോലി, സുൾഫിക്കർ ആലപ്പുഴ, സജി കലവൂർ, വിജയലക്ഷ്മി പള്ളിപ്പാട്, അനിൽ കായംകുളം, സീന അൻവർ, ജോയ്‌ ചേർത്തല, ഹാരിസ് വണ്ടാനം, അനീഷ് ആലപ്പുഴ, ശ്രീജിത്ത് കൈമൾ, പ്രവീൺ മാവേലിക്കര, ജോർജ് അമ്പലപ്പുഴ, മിഥുൻ ഹരിപ്പാട്, ബിനു ആറാട്ടുപുഴ എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!