മനാമ: ജൂണ്‍ ഒന്ന് മുതല്‍ ബഹ്‌റൈനില്‍ ബസ് യാത്രക്ക് ‘ഗോ കാര്‍ഡ്’ നിര്‍ബന്ധം. പണം നേരിട്ട് നല്‍കിയാല്‍ ടിക്കറ്റ് ലഭിക്കുകയില്ല. മനാമ, മുഹറഖ്, ഇസാ ടൗണ്‍ ബസ് സ്‌റ്റേഷനുകള്‍, യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈന്‍ (അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രം), ബഹ്‌റൈനില്‍ എല്ലായിടത്തുമുള്ള സെയില്‍സ് ടീം എന്നി സ്ഥലങ്ങളില്‍ കാര്‍ഡ് ലഭ്യമായിരിക്കും 500 ഫില്‍സാണ് ഗോ കാര്‍ഡിന് ഈടാക്കുന്ന നിരക്ക്.
പ്രീപെയ്ഡ് മൊബൈല്‍ ഫോണുകളില്‍ റീചാര്‍ജ് ചെയ്യുന്നതിന് സമാനമായി ഗോ കാര്‍ഡില്‍ റീചാര്‍ജ് ചെയ്യാവുന്നതാണ്. 50 ദിനാറിന് വരെ റീചാര്‍ജ് ചെയ്യാവുന്നതാണ്. ബാലന്‍സ് കാലവധി അണ്‍ലിമിറ്റഡ് ആയിരിക്കും. വിദ്യാര്‍ത്ഥികള്‍, സ്ഥിരം യാത്രക്കാര്‍ എന്നിവര്‍ക്ക് പുതിയ രീതി സഹായകരമാണ്. 500 ഫില്‍സ് നല്‍കി വാങ്ങുന്ന കാര്‍ഡുകളില്‍ ബാലന്‍സ് തുക പൂജ്യം ആയിരിക്കും. ഇതില്‍ പിന്നീട് ടോപ്അപ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
1 ദിനാര്‍ നല്‍കി സെയില്‍സ് ടീമിന്റെ കൈയ്യില്‍ നിന്ന് വാങ്ങുന്ന ഗോ കാര്‍ഡുകളില്‍ 500 ഫില്‍സ് ബാലന്‍സ് തുക ഉപഭോക്താവിന് ലഭിക്കും. ടോപ് അപ്പ് ചെയ്യാന്‍ മനാമ, മുഹറഖ്, ഇസാ ടൗണ്‍ ബസ് സ്‌റ്റേഷനുകളിലും ടിക്കറ്റ് മെഷീനുകളിലും സൗകര്യമുണ്ടാകും. ബസിനുള്ളിലെ ടിക്കറ്റ് മെഷീനില്‍ നിന്നും ടോപ് അപ്പ് ചെയ്യാവുന്നതാണ്. കാര്‍ഡിന് പത്തു വര്‍ഷം വരെ കാലാവധിയുണ്ടാകും. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നല്‍കി ബാലന്‍സ് തുക പുതിയ കാര്‍ഡിലേക്ക് മാറ്റാവുന്നതാണ്.