മനാമ: മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നും ഗള്‍ഫ് എയര്‍ ഇറക്കുമതി ചെയ്തത് 80 ടണ്ണിലധികം മെഡിക്കല്‍ ഉപാധികള്‍. രാജ്യം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടി. നേരത്തെ ബഹ്‌റൈനില്‍ മെഡിക്കല്‍ ഉപാധികളുടെ ലഭ്യത ഉറപ്പു വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
നാല് കാര്‍ഗോ വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് മെഡിക്കല്‍ സപ്ലൈകളുമായി മെയ് മാസത്തില്‍ ബഹ്‌റൈനില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതില്‍ സാനിറ്റൈസറുള്‍പ്പെടെയുള്ള ശുചിത്വ ഉത്പ്പന്നങ്ങളുമുണ്ട്. ഇന്ത്യയെ കൂടാതെ ചൈനയില്‍ നിന്ന് 21 ടണ്‍ മെഡിക്കല്‍ ഉപാധികളും ഇറക്കുമതി ചെയ്തിട്ടുണ്ട്.