മനാമ: ബഹ്റൈനിലെ പള്ളികളിലെ ജുമുഅ നമസ്കാരം (വെള്ളിയാഴ്ച പ്രാർഥന) ജൂൺ അഞ്ച് മുതൽ പുനരാരംഭിക്കുമെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച മുൻകരുതലുകൾ പാലിച്ചായിരിക്കണം വെള്ളിയാഴ്ച പ്രാർഥനകൾ പുനരാരംഭിക്കേണ്ടത്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് ഈ തീരുമാനം.
പള്ളികൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. കോവിഡ് വ്യാപനം തടയുന്നതിൻ്റെ മുൻകരുതലിൻ്റെ ഭാഗമായി മാർച്ച് മുതൽ രാജ്യത്തെ എല്ലാ പള്ളികളും അടച്ചിടുകയായിരുന്നു.