bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 285 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 208 പേർ പ്രവാസി തൊഴിലാളികൾ

Screenshot_20200528_171408

മനാമ: ബഹ്‌റൈനില്‍ 285 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 208 പേരും പ്രവാസി തൊഴിലാളികളാണ്. മറ്റ് 77 പേർക്ക് സമ്പർക്കങ്ങളിലൂടെയാണ് രോഗബാധയേറ്റത്. ആരോഗ്യ മന്ത്രാലയം ഇന്ന് (മെയ് 28) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 143 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5295 ആയി ഉയർന്നു.

നിലവിൽ 4667 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 9 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അഞ്ച് പ്രവാസി തൊഴിലാളികളടക്കം 15 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണം സംഭവിച്ചത്. ഇതുവരെ 296278 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!