റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് ആണ് മരിച്ചത്. 52 വയസായിരുന്നു. സനാഇയ്യയില്‍ ടിഷ്യൂ പേപ്പര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: സക്കീര്‍ ഹുസൈന്‍ (കുവൈത്ത്), മുഹമ്മദ് ഷമീല്‍, സഹീന.