മനാമ: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കോഴിക്കോട് ജില്ലയിലെ പാറക്കടവ്-താനക്കോട്ടൂര്‍ സ്വദേശി ചെറ്റക്കണ്ടിയില്‍ മുഹമ്മദ് റഫീഖ് ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. 40 വയസായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസം ജീവിതം നയിക്കുകയായിരുന്നു റഫീഖ്. മനാമയിലെ ഫിഷ് റൗണ്ട് എബൗട്ടിന് സമീപത്ത് അല്‍ഫൈഹ എന്ന ട്രേഡിംഗ് സ്ഥാപനത്തിലായിരുന്നു ജോലി.
വെള്ളിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് റഫീഖിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ആറ് മാസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരികെയെത്തിയത്. പിതാവ്- മുഹമ്മദ് ഹാജി, മാതാവ്- ഖദീജ, ഭാര്യ-ഹാജറ, മക്കള്‍- മുസ്ഥഫ, ആയിഷ, ഫൈഹ. സഹോദരങ്ങള്‍ നിസാര്‍, കുഞ്ഞബ്ദുല്ല(മുബീന്‍ സ്റ്റോര്‍), ഇസ്മാഈല്‍(പി.കെ.കെ ട്രേഡിംഗ്)(എല്ലാവരും ബഹ്‌റൈന്‍ പ്രവാസികളാണ്).