അറബ് രാജ്യങ്ങളിൽ വൈദ്യരംഗത്ത് വിപ്ലവാത്മക മുന്നേറ്റവുമായി ബഹ്റൈൻ

മനാമ: അറബ് രാജ്യങ്ങളിൽ വൈദ്യ രംഗത്ത് വൻ മുന്നേറ്റം നടത്തുകയാണ് ബഹ്റൈൻ. രാജ്യത്തെ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദത്തിനായി പുതിയ രണ്ട് കോഴ്സുകൾ കൂടി എത്തുന്നു. ശരീരത്തിന്റെ വാർദ്ധക്യത്തെ തടയാനുള്ള മെഡിസിനൽ വിഭാഗമായ ആൻറി ഏജനിംഗും റീജനറേറ്റീവ് മെഡിസിൻ കോഴ്സുകളാണ് അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയിൽ പുതിയതായി എത്തുന്നത്. യുണിവേഴ്സിറ്റി പ്രസിഡന്റ് ഖാലിദ് അബ്ദുൾ റഹ്മാൻ അൽ ഒഹലിയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചത്. ആന്റി ഏജനിംഗ് മെഡിസിൻ കോൺഫറൻസിലാണ് അദ്ദേഹം ഈ വിവരം പറഞ്ഞത്. ജിസിസിയിൽ വൈദ്യരംഗത്തുണ്ടാകുന്ന വിപ്ലവങ്ങളുടെ തുടർച്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.