മനാമ: കൊറോണയെ എങ്ങനെ പ്രതിരോധിക്കാമെന്നത് സംബന്ധിച്ച് വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ബികെഎസ് സയന്‍സ് ഫോറം വെബിനാര്‍ സംഘടിപ്പിക്കുന്നു. ഡോ. ബാബു രാമചന്ദ്രനാണ് വെബിനാറില്‍ ആളുകള്‍ സംശയങ്ങള്‍ മറുപടി പറയുക. പരിപാടി പിടി തോമസ് മോഡറേറ്റ് ചെയ്യും. സൂം കോളില്‍ പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ഇന്ന് (മെയ് 30) ബഹ്റൈന്‍ പ്രാദേശിക സമയം 7.30pm നായിരിക്കും വെബിനാര്‍ ആരംഭിക്കുക.
ബികെഎസ് സയന്‍സ് ഫോറം വാര്‍ത്താക്കുറിപ്പ്
പ്രിയമുള്ളവരേ,
കോവിഡിനോടൊപ്പം ജീവിക്കുക, അങ്ങനെ ജീവിക്കാൻ നാം തയാറെടുക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലാത്തൊരു സ്ഥിതിവിശേഷം സംജാതമാകുകയാണ്. കേരളത്തിലെയും, വിദേശത്തെയും സർക്കാരുകൾ ലോക്ഡൗണിലും, മറ്റു നിയന്ത്രണങ്ങളിലുമെല്ലാം അയവു വരുത്തുകയാണ്. രോഗികളുടെ ചികിത്സയിലും, ക്വാറന്റൈനിലുമെല്ലാം ഇനി വ്യത്യസം വരും. അതിന്റെ പരിണിതഫലമായി സമൂഹ വ്യാപനം വർദ്ധിക്കാനും, രോഗികളുടെ എണ്ണം കുത്തനെ കൂടാനും സാധ്യതയുണ്ട്. അങ്ങനെ നമ്മളിൽ തന്നെയും വൈറസ് ബാധിക്കുവാനോ, രോഗികളാകുവാനോ ഉള്ള സാദ്ധ്യതയും ചെറുതല്ല.
അത്ര കഠിനമല്ലാത്ത രോഗാവസ്ഥയുള്ളവരൊക്കെ സ്വന്തം വീട്ടിൽ തന്നെ ക്വാറന്റൈൻ ചെയ്യേണ്ടി വരും. അങ്ങനെ നാമിതുവരെ കണ്ട സാഹചര്യത്തേക്കാൾ വളരെ വ്യത്യസ്തമായ, കൂടുതൽ വെല്ലുവിളികൾ നിറഞ്ഞോരു സ്ഥിതി വിശേഷം നാമറിയാതെ നമ്മെ സമീപിക്കുന്നുണ്ട്. ഇതിനെയും നമ്മൾ വർദ്ധിച്ച ആത്മധൈര്യത്തോടെ നേരിടേണ്ടി വരും.
അങ്ങനൊരു സാഹചര്യം മുൻപിൽ കണ്ടു, അതിനെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാനുള്ള നമ്മുടെ അറിവും, ആത്മവിശ്വാസവും വർദ്ധിപ്പിക്കുവാൻ, നമ്മെ സഹായിക്കാൻ ബഹ്‌റിനിലെ ഏറ്റവും മികച്ച ഡോക്ടർമാരിൽ ഒരാളും, മലയാളിയുമായ ഡോക്ടർ ബാബു രാമചന്ദ്രൻ നമ്മോടു സംവദിക്കുവാൻ തയാറാണ് എന്ന് സമ്മതിച്ചിട്ടുണ്ട്. ഈ നിർണ്ണായക ഘട്ടത്തിൽ ഏറ്റവും വിലയേറിയ അദ്ദേഹത്തിന്റെ ഉപദേശങ്ങളും, അഭിപ്രായങ്ങളും കേൾക്കുവാനും അതനുസരിച്ചു ഈ ദുരന്ത സമാന സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടുവാൻ തയാറെടുക്കുവാനും എല്ലാവരെയും BKS സയൻസ് ഫോറം സ്വാഗതം ചെയ്യുകയാണ്.
നിങ്ങളുടെ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനും സംശയ ദുരീകകരണത്തിനു മായി ഈ നിർണ്ണായക അവസരം വിനിയോഗിക്കുവാൻ എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു
പങ്കെടുക്കാൻ താല്പര്യമുള്ളവർ Rajitha Sunil 66911311, Shyju Mathew 36061299 എന്നിവരുമായി ബന്ധപ്പെടുക.
സൂം കോൾ ലിങ്ക്:
Meeting ID: 875 6294 6197
Password: 123123
Password: 123123