bahrainvartha-official-logo
Search
Close this search box.

ഇന്ന് ലോക പുകയില വിരുദ്ധ ദിനം; കോവിഡ് പടരാന്‍ പുകവലിയും കാരണമായേക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി

World no tobacco day.With world map in triangle shape.

മനാമ: കോവിഡ് പടരാന്‍ പുകവലിയും കാരണമായേക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഫഈഖ ബിന്‍ത് സയ്യിദ് അല്‍ സലാഹ്. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ആരോഗ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്കും ഇതര രോഗങ്ങള്‍ക്കും പുകവലി കാരണമായേക്കും. ജനങ്ങളുടെ ആരോഗ്യ സംരക്ഷിക്കപ്പെടുന്നതിനായി ഇത്തരം ശീലങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി ്‌വ്യക്തമാക്കി.

ലോകത്ത് നടക്കുന്ന പുകയില വിരുദ്ധ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും ബഹ്‌റൈന്‍ നല്‍കുമെന്നും പുകവലി ഇല്ലാതാക്കാന്‍ പോളിസികളും ബോധവല്‍ക്കരണവും സംഘടിപ്പിക്കുമെന്നും ഫഈഖ ബിന്‍ത് സയ്യിദ് അല്‍ സലാഹ് കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ഷവും മെയ് 31നാണ് പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയില ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!