bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്‌റൈനിലെ പള്ളികളില്‍ നമസ്‌കാരം കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം

mosq

മനാമ: ബഹ്‌റൈനിലെ പള്ളികളില്‍ നമസ്‌കാരം കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം. ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നമസ്‌കാരം നടക്കുക. പള്ളിയില്‍ എത്തുന്ന എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. കുട്ടികള്‍, സ്ത്രീകള്‍, പ്രായവയാവര്‍ എന്നിവര്‍ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി എത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ല, രണ്ട് മീറ്റര്‍ അകലം പാലിച്ചായിരിക്കണം നമസ്‌കാരം. നമസ്‌കാര സമയത്ത് മാത്രമാണ് പള്ളി തുറക്കാന്‍ അനുവാദം, തുറക്കുന്നതിന് മുന്‍പ് പ്രാര്‍ത്ഥനയ്ക്ക് ശേഷവും പള്ളി അണുവിമുക്തമാക്കും.

നീതിന്യായ, ഇസ്‌ലാമിക കാര്യ, ഔഖാഫ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ജൂണ്‍ അഞ്ച് മുതല്‍ ജുമുഅ നമസ്‌കാരത്തിന് അനുവാദം നല്‍കിയത്. എന്നാല്‍ കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി മാത്രമെ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സുന്നി, ജഅ്ഫരീ ഔഖാഫുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ പറഞ്ഞു.

പള്ളികളില്‍ എത്തുന്നവര്‍ സ്വന്തമായി നമസ്‌കാര പടം(പായ) കൊണ്ടുവരണം. പള്ളികളുടെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം മാത്രമാവും പ്രവേശനം അനുവദിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!