മനാമ: ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. 42 കാരനായ പ്രവാസി തൊഴിലാളിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. ഇവരിൽ നാല് പേരും കഴിഞ്ഞ 17 മണിക്കൂറിനുള്ളിലാണ് മരണപ്പെട്ടത്. ചികിത്സയിൽ കഴിഞ്ഞ 70 വയസ്സുള്ള സ്വദേശി പൗരൻ്റെ മരണം ഇന്ന് (മെയ് 31) രാവിലെയും 88, 59 വയസുള്ള രണ്ട് സ്വദേശി പൗരന്മാരുടെ മരണം
ഇന്നലെ അർദ്ധരാത്രിയോടെയുമാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതുവരെ മരണപ്പെട്ട 19 പേരിൽ ആറ് പേരും പ്രവാസികളാണ്. 11 മരണങ്ങളും സ്ഥിരീകരിച്ചത് മെയ് മാസത്തിലാണ്.
4596 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ചികിത്സ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇവരിൽ 12 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 6673 പേർ ഇതുവരെ രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. 314823 പേരെയാണ് രാജ്യത്ത് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത്.