ദുബൈ: ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിജയ് നാഥ് ഒമാനിലും, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി പിടിഎസ് അള്റഫ് യുഎഇയിലും കണ്ണൂര്‍ കതിരൂര്‍ തോട്ടുമുക്ക് സ്വദേശി മൂപ്പന്‍ മമ്മുട്ടി കുവൈറ്റിലുമാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച് മലയാളികളുടെ എണ്ണം 155 ആയി ഉയര്‍ന്നു.
യുഎഇയില്‍ 92, സൗദി 34, കുവൈത്ത് 26, ഒമാന്‍ മൂന്ന്, ഖത്തര്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ള സ്ഥലങ്ങളില്‍ മലയാളികള്‍ മരിച്ചത്. ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് മലയാളി ആരോഗ്യ പ്രവര്‍ത്തകരും ഗള്‍ഫില്‍ കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരില്‍പെടുന്നു.
പ്രമേഹം, ഹൃദ്രാേഗം, വൃക്കരോഗം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കാണ് കോവിഡ്-19 മരണഭീതി കൂടുതല്‍. പ്രവാസി സമൂഹത്തിനിടയില്‍ ഇത്തരം രോഗങ്ങള്‍ സാധാരണമാണെന്നതും ആശങ്കയുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.b