കോവിഡ്-19: സര്‍ക്കാര്‍ അനാസ്ഥക്കെതിരെ പ്രവാസികളെ അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങി കെഎംസിസി

kmcc

വടകര: കോവിഡ് ദുരിതകാലത്ത് പ്രവാസികളോട് സര്‍ക്കാര്‍ പ്രവാസികളോട് അനാസ്ഥ കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രക്ഷോഭത്തിനൊരുങ്ങി കെഎംസിസി. പ്രവാസികളെ അണിനിരത്തി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കെഎംസിസി കോഴിക്കോട് ജില്ലാ നേതാക്കന്മാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഭീതിയുടെ നാളുകളിലൂടെയാണ് പ്രവാസലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് രോഗം ബാധിച്ച് ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ദിവസേന മലയാളികള്‍ മരണപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള മരണങ്ങളിലൂടെ ഓരോ കുടുംബത്തിന്റെയും അത്താണി നഷ്ടപ്പെട്ടു കുടുംബം അനാഥമാകുന്ന കാഴ്ച്ച ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തെ മറികടന്ന് സാധാരണ ജീവിതം സാധ്യമാക്കാന്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ട്. കെ.എം.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നോര്‍ക്ക വഴി അപേക്ഷ നല്‍കിയവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 5000 രൂപ വിതരണത്തിലെ കാലതാമസം സര്‍ക്കാരില്‍ പ്രവസികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. സഹായധനം കൊടുക്കുന്നത് എങ്ങിനെയെങ്കിലും ഒഴിവാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന വാര്‍ത്തകളും ഈ വിഷയത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത സംശയിക്കാന്‍ ഇടയാക്കുന്നു. ആയതിനാല്‍ എത്രയും പെട്ടെന്ന് മടങ്ങി വന്ന പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച സംഖ്യ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

രോഗികളും പ്രായാധിക്യമുള്ളവരും ഗര്‍ഭിണികളും വിസ കാലാവധി കഴിഞ്ഞവരുമുള്‍പ്പെടെ അത്യാവശ്യമായി നാട്ടില്‍ എത്തിക്കേണ്ടവരുടെ കാര്യത്തില്‍ ഇപ്പോഴും കേന്ദ്ര-കേരളം സര്‍ക്കാര്‍ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയം പ്രവാസികളുടെ ആധിയും ആശങ്കയും വര്‍ദ്ധിപ്പിച്ചിരിക്കയാണ്. ആവശ്യമായ വിമാന സര്‍വീസുകള്‍ നടത്തിയും വിവേചനമില്ലാതെ ചര്‍ട്ടര്‍ഡ് ഫ്‌ലൈറ്റുകള്‍ക്ക് അനുമതി നല്‍കിയും സ്വന്തം നാട്ടില്‍ എത്താനുള്ള പ്രവാസികളിടെ അവകാശം സാധ്യമാക്കാണമെന്നും കെഎംസിസി പറഞ്ഞു.

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ ക്വറന്റൈന്‍ വിഷയത്തില്‍ പിണറായി സര്‍ക്കാറിന്റെ സമീപനം വാക്കൊന്ന് പ്രവര്‍ത്തി മറ്റൊന്ന് എന്ന തരത്തിലാണ്. മത സംഘടനകളും വ്യക്തികളും സന്നദ്ധസംഘടനകളും ദാനമായി സ്ഥാപനങ്ങള്‍ നല്‍കിയിട്ട് പോലും ക്വറന്റൈന്‍ ചാര്‍ജ്ജ് വസൂലാക്കാനും വിവേചനം കാണിക്കാനുമുള്ള ബുദ്ദി ശൂന്യമായ നടപടി വന്‍ പ്രതിഷേധമാണ് വിളിച്ചു വരുത്തിയത്. ഈ സാഹചര്യത്തില്‍ പൂര്‍ണമായും സൗജന്യമായ ക്വറന്റൈന്‍ നടപ്പിലാക്കണം. വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ടി.ഹാഷിമിന്റെ (ഷാര്‍ജ) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാറക്കല്‍ അബ്ദുല്ല എംഎല്‍എ. ഉദ്ഘാടനം ചെയ്തു. പ്രവാസികളെ അണിനിരത്തി പ്രക്ഷോഭത്തിന് തുടക്കും കുറിക്കുന്നത് സംബന്ധമായ ഭാവി കാര്യങ്ങള്‍ മുസ്ലിം ലീഗ് ജില്ലാ/സംസ്ഥാന നേതൃത്വവുമായി ആലോചിച്ചു പ്രഖ്യാപിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പില്‍ വരുത്താനും ഏകീകരിക്കാനും കോഴിക്കോട് ജില്ല കെഎംസിസി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി.

രക്ഷാധികാരികള്‍: ഒ.കെ.ഇബ്രാഹിം, മുസ്തഫ മുട്ടുങ്ങല്‍. ചെയര്‍മാന്‍: ടി.ഹാഷിം വൈസ് ചെയര്‍: ഹമീദ് വൈകിലശ്ശേരി, ഒ.പി. ഹബീബ്ജന. കണ്‍വീനര്‍: ശംസുദ്ദീന്‍ വെള്ളികുളങ്ങര കണ്‍വീനര്‍മാര്‍: വി.ടി.കെ.മുഹമ്മദ്, റഫീഖ് പി.ടി.കെ, ട്രഷറര്‍: കെ.പി. മുഹമ്മദ്. കോ ഓര്‍ഡിനേറ്റര്‍മാര്‍:
യൂ. കെ.റാഷിദ്, നിസാര്‍ വെള്ളിക്കുളങ്ങര, നസീര്‍ കുനിയില്‍

ഒ.കെ.ഇബ്രാഹിം (ദുബൈ) ചര്‍ച്ച ഉദ്ഘാടനം ചെയ്തത്. മുസ്തഫ മുട്ടുങ്ങല്‍(യൂ. എ. ഇ), കെ.പി.മുഹമ്മദ് (ദുബൈ), നിസാര്‍ വെള്ളിക്കുളങ്ങര, നസീര്‍ കുനിയില്‍ (ഷാര്‍ജ), ഹമീദ് വൈകിലശ്ശേരി(ഖത്തര്‍), റഫീഖ് പി.ടി.കെ(സലാല), ഒ.പി.ഹബീബ്(ദമാം), വി.ടി.കെ.മുഹമ്മദ്(കുവൈറ്റ്), യൂ. കെ.റാഷിദ് ജാതിയേരി(ഫുജൈറ), പി.കെ.ജമാല്‍(ദുബൈ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശംസുദ്ദീന്‍ വെള്ളികുളങ്ങര (ബഹ്റൈന്‍) സ്വാഗതവും കെ.പി.മുഹമ്മദ്(ദുബൈ) നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!