ബഹ്റൈനിൽ ഇന്ന്(ജൂൺ 1) കോവിഡ് സ്ഥിരീകരിച്ചത് 473 പേർക്ക്; 393 പേർ കൂടി രോഗമുക്തരായി

മനാമ: ബഹ്റൈനിൽ ഇന്ന്(ജൂൺ 1) 473 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉച്ചക്ക് 2:30 മണിയോടെ 406 പേർക്കും രാത്രി 8:30 മണിയോടെ 67 പേർക്കുമായാണ് സ്ഥിരീകരിച്ചത്. 4776 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 9 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേ സമയം ഇന്ന് 393(387+6) പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ആകെ 7076 പേർക്ക് ഇതുവരെ രോഗവിമുക്തി ലഭിച്ചു. ആറ് പ്രവാസികളടക്കം കോവിഡ് ബാധയിൽ 19 മരണങ്ങളും ബഹ്റൈനിൽ സംഭവിച്ചിട്ടുണ്ട്. ആകെ 323162 കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടന്നത്.