മനാമ: ബഹ്‌റൈനിലെ മത്സ്യകൃഷിക്ക് മുതല്‍ക്കൂട്ടായി അല്‍ബ ഫിഷ് ഫാം. രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അല്‍ബ ഫിഷ് ഫാം പദ്ധതി ആരംഭിക്കുന്നത്. ഹിസ് മജസ്റ്റി കിംഗ് ഹമദ് അല്‍ ഇസ അല്‍ ഖലീഫയുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പദ്ധതി ആരംഭിക്കുന്നത്. രാജ്യത്ത് മത്സ്യ സമ്പത് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ പദ്ധതിക്ക് കഴിഞ്ഞു.
ബഹ്‌റൈന്‍ നാഷണല്‍ ഗാര്‍ഡ് കണ്‍സ്യൂമര്‍ അസോസിയേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. മത്സ്യകൃഷി രാജ്യത്ത് സുസിസ്ഥരമായ ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്നും പരിസ്ഥിതിയുടെ തുലനാവസ്ഥ നിലനിര്‍ത്താന്‍ പദ്ധതി സഹായിക്കുമെന്നും അല്‍ബ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അലി അല്‍ ബാക്വാലി വ്യക്തമാക്കി.