കാൻസറിന് കാരണമായേക്കാവുന്ന ഘടകങ്ങളുള്ള പ്രമേഹ മരുന്നുകൾക്ക് നിയന്ത്രണമേർപ്പെടുത്തി എന്‍.എച്ച്.ആര്‍.എ; ഉപയോഗിക്കാവുന്ന മരുന്നുകളുടെ ലിസ്റ്റ് പുറത്തിറക്കി

മനാമ: അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്ലാത്ത പ്രമേഹ മരുന്നുകളുടെ ലിസ്റ്റ് പുറത്തുവിട്ട് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി (എന്‍.എച്ച്.ആര്‍.എ). മെയ് 29ന് എസ്.എഫ്.ഡി.എ പുറത്തുവിട്ട പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍.എച്ച്.ആര്‍.എ മരുന്നുകളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ലിസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത മരുന്നുകള്‍ രോഗികള്‍ക്ക്
നിര്‍ദേശിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് എല്ലാ ആരോഗ്യ വിദഗ്ധരോടും എച്ച്ആര്‍എ പ്രസ്താവനയില്‍ അറിയിച്ചു. അനുവദനീയമായ മരുന്നുകളുടെ ലിസ്റ്റില്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നവ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും അവ ഇല്ലെങ്കിൽ ഡോക്ടര്‍മാരുമായി കൂടിയാലോചിക്കാനും രോഗികളോട് എന്‍എച്ച്ആര്‍എ ആവശ്യപ്പെട്ടു.

എന്‍എച്ച്ആര്‍എ പുറത്തുവിട്ട മരുന്നുകള്‍ ഇവയാണ്.

Actosmet 15/850MG – 56, Glucophage 500MG – 50, Janumet 1000/50MG – 56, Kombiglyze XR 5/500MG – 30, Kombiglyze XR 5/1000MG – 30, Kombiglyze XR 2.5/1000MG – 60, Omformin 500MG – 20, Omformin 500MG – 1000, Synjardy 5/850MG – 60 Synjardy 5/1000MG – 60, Synjardy 12.5/850MG – 60, Synjardy 12.5/1000MG – 60, Xigduo XR 5/500MG – 30 Xigduo XR 5/1000MG – 60, Xigduo XR 10/500MG – 30 and Xigduo XR 10/1000MG – 30