ലോകമെമ്പാടും കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുമ്പോഴും ഇനിയും കൃത്യമായ ഒരു പ്രതിരോധ വാക്സിൻ കണ്ടു പിടിക്കുന്നതിന് ലോകത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നും ഒരു ആശ്വാസ വാർത്ത ഇപ്പോൾ പുറത്തു വരികയാണ്. റഷ്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ അടുത്ത ആഴ്ച്ച മുതൽ രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. ‘Avifavir’ എന്ന പേരിലാകും വാക്സിൻ അറിയപ്പെടുക. റഷ്യയുടെ RDIF സോവറിൻ വെൽത്ത് ഫണ്ട് ഡയറക്ടർ കിറിൽ ദിമിത്രവ് റോയിട്ടേഴ്സിന് നൽകിയ ഇന്റർവ്യൂവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിലവിൽ 330 പേരിൽ നടത്തിയ വാക്സിൻ പരീക്ഷണം പൂർണ വിജയമായിരുന്നു എന്ന് ഇദ്ദേഹം അറിയിച്ചു. രോഗബാധിതരായിരുന്നവരിൽ വാക്സിൻ പരീക്ഷിച്ചതിന് ശേഷം 4 ദിവസത്തിനുള്ളിൽ രോഗം ഭേദമായി. ഇതേ തുടർന്നാണ് ജൂൺ 11 മുതൽ വ്യാപകമായ രീതിയിൽ കോവിഡ് രോഗികളിൽ വാക്സിൻ ഉപയോഗിക്കുന്നതിന് റഷ്യ തീരുമാനിച്ചിരിക്കുന്നത്. ഓരോ മാസവും 60, 000 കോവിഡ് രോഗികളെ വരെ ചികിത്സിക്കാൻ കഴിയുന്ന രീതിയിലാകും ആദ്യ ഘട്ടത്തിൽ വാക്സിൻ ഉത്പാദനം നടക്കുക. നേരത്തെ ജപ്പാനിലും സമാനമായ മരുന്ന് കണ്ടെത്തിയിരുന്നു. കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനായി 128 മില്യൺ ഡോളർ ആണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രഖ്യാപിച്ചത്. Avigan എന്ന പേരിലാണ് ജപ്പാനിൽ കോവിഡ് വാക്സിൻ അറിയപ്പെടുന്നത്.
അതേ സമയം ലോകത്ത് ഇന്നേവരെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രതിരോധ വാക്സിൻ കണ്ടെത്തിയിട്ടില്ല. നിലവിൽ പാരസൈറ്റുകൾ പരത്തുന്ന മലേറിയക്കും മറ്റ് വൈറസ് രോഗങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നുകളാണ് കോവിഡ് ചികിത്സയ്ക്കും പരീക്ഷിക്കുന്നത്.