മനാമ: കോവിഡ് ബാധിച്ച് മരണപ്പെടുന്ന പ്രവാസികള്‍ക്ക് ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സി പി ഐ യുടെ പ്രവാസി പോഷക സംഘടനയായ ബഹ്റൈന്‍ നവകേരള കത്തയച്ചു. കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തതോടെ ധനസഹായം ആവശ്യപ്പെട്ട് നിരവധി പ്രവാസിസംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ അധികൃതര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ബഹ്‌റൈന്‍ കേരള ഭാരവാഹികള്‍ പറഞ്ഞു.
കത്തിന്റെ പൂര്‍ണരൂപം വായിക്കാം.
സഖാവേ,
നാളിതുവരെയായി സംസ്ഥാനസര്‍ക്കാര്‍ പ്രവാസികളോട് കാണിച്ചു വരുന്ന എല്ലാ സഹായങ്ങള്‍ വാക്കും ആദ്യമേ ബഹ്റൈന്‍ നവകേരള നന്ദി അറിയിക്കുന്നു
കൊറോണ കാരണം കേരളത്തില്‍ വെറും 6 പേര്‍ മരണമടഞ്ഞപ്പോള്‍, വിദേശരാജ്യങ്ങളിലായി 132 മലയാളി പ്രവാസികളാണ് മരണമടഞ്ഞത്. ഇത്തരത്തില്‍ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങള്‍ പോലും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് കാണാനാകാതെ, അതാത് രാജ്യങ്ങളില്‍ സംസ്‌കരിയ്ക്കുകയാണ് ചെയ്തു വരുന്നത്.
മരണമടഞ്ഞ പ്രവാസികളില്‍ ഭൂരിപക്ഷവും താണവരുമാനക്കാരായ സാധാരണ പ്രവാസികള്‍ ആണ്. അവരെ ആശ്രയിച്ചു കഴിയുന്ന നാട്ടിലെ കുടുംബങ്ങള്‍ ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഈ കുടുംബങ്ങളെ സഹായിയ്ക്കാനുള്ള ബാധ്യത കേരളസമൂഹത്തിനും സര്‍ക്കാരിനും ഉണ്ട്.
കൊറോണ കാരണം ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഈ ദുരിതകാലത്ത്, വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തിന് കേരളസര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിയ്ക്കണമെന്നും, നോര്‍ക്ക വഴി അത് ഉടനെ അവര്‍ക്ക് കൈമാറണമെന്നും നവകേരള നിവേദനത്തിലൂടെ ആവിശ്യപെടുന്നു
അതോടൊപ്പം അത്തരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭാവി ജീവിതം കരുപ്പിടിപ്പിയ്ക്കാനായുള്ള സംവിധാനം ഒരുക്കാന്‍ വേണ്ടി, പ്രായോഗികമായ പദ്ധതികള്‍ നോര്‍ക്ക വഴി തയ്യാറാക്കി നടപ്പിലാക്കണമെന്നും സര്‍ക്കാരിന്റെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും പിന്തുണയും വിജയാശംസ നേരുകയും ചെയുന്നു.
അഭിവാദ്യങ്ങളോടെ
ഇ.ടി ചന്ദ്രന്‍
കേന്ദ്രകമ്മിറ്റി പ്രസിഡന്റ്.
ജനറല്‍ സെക്രട്ടറി
റെയ്സണ്‍ വര്‍ഗീസ്
കോഡിനേഷന്‍ സെക്രട്ടറി
ഷാജീമൂതല