ബി.കെ.എസ്.എഫ് സൗജന്യ ക്വാറന്റീന്‍ സെന്ററിലേക്ക് ബെഡുകളെത്തിച്ച് ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്റര്‍

മനാമ: ബി.കെ.എസ്.എഫ് നേതൃത്വത്തില്‍ ഒരുക്കുന്ന സൗജന്യ ക്വാറന്റീന്‍ സെന്ററിലേക്ക് ബെഡുകളെത്തിച്ച് ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്റര്‍. ദാര്‍ അല്‍ ഷിഫ പ്രതിനിധി റിയാഫ് മേടമ്മലില്‍ നിന്ന് ബി.കെ.എസ്.എഫ് കമ്മ്യൂണിറ്റി ഹെല്‍പ്പ് ഡെസ്‌ക് ഭാരവാഹി ഗംഗന്‍ ബെഡുകള്‍ ഏറ്റുവാങ്ങി. നാട്ടില്‍ നിന്ന് ബഹ്‌റൈനിലെത്തുന്നവര്‍ക്കാണ് ക്വാറന്റീനില്‍ കഴിയാന്‍ ബി.കെ.എസ്എഫ് സൗജ്യന്യ താമസ സൗകര്യമൊരുക്കുന്നത്.

സഹജീവികള്‍ക്കുള്ള സഹായഹസ്തത്തില്‍ പങ്കുചേരുന്നത് ഏറെ മഹത്തരമാണെന്ന് ദാര്‍ അല്‍ ഷിഫ മാനോജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ബികെഎസ്എഫ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.