കൊച്ചി: കേരളത്തില്‍ ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്നാണ്. പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച് , തൃശ്ശൂര്‍ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി. പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്,. പാലക്കാട് ഏഴ്, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല് എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസീറ്റീവ് കേസുകളുടെ എണ്ണം.
ഇന്ന് സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും തിരികെയെത്തിയവരാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രേഗം പടര്‍ന്നിരിക്കുന്നത്. അതേസമയം ഇന്ന് 39 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച്, തൃശ്ശൂര്‍ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി.
ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഷബ്‌നാസ്, കൊല്ലം സ്വദേശി സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടരിക്കുന്നത്. ഷബ്‌നാസ് രക്താര്‍ബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചു.
14. 3887 സാമ്പിളുകൾ പരിശോധിച്ചു. 1588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 884 പേർ ചികിത്സയിലാണ്. 170065 പേർ നിരീക്ഷണത്തിൽ. 168578 പേർ വീടുകളിലും 1487 ആശുപത്രികളിലും. 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 76383 സാമ്പിളുകൾ പരിശോധനക്കയച്ചു. 72139 എണ്ണം നെഗറ്റീവ്.