bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ നാല് ചാർട്ടേഡ് വിമാനങ്ങൾക്കും അന്തിമാനുമതിയായി; രണ്ട് വിമാനങ്ങൾ നാളെ(വെള്ളി) പുറപ്പെടും

Screenshot_20200604_151234

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തിലുള്ള നല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങൾക്കും അന്തിമാനുമതി ലഭിച്ചു. രണ്ട് വിമാനങ്ങൾ നാളെ തന്നെ പുറപ്പെടുന്നതിനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചതായി പ്രസിഡൻ്റ് പി വി രാധാകൃഷ്ണപിള്ള ബഹ്റൈൻ വാർത്തയോട് പറഞ്ഞു. ഒന്ന് കോഴിക്കോടേക്കും ഒന്ന് കൊച്ചിയിലേക്കുമാകും പുറപ്പെടുക. ഇതിനായുള്ള രജിസ്റ്റർ ചെയ്ത യാത്രക്കാരെ ഉടൻ വിളിച്ച് തുടങ്ങും. എയർ ഇന്ത്യാ എക്സ്പ്രസും ഗൾഫ് എയർ വിമാനവുമാണ് സർവീസ് നടത്തുന്നത്.

അന്തിമ അനുമതികള്‍ക്കായ് കാത്തിരിക്കുകയാണെന്നും സമാജത്തിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ നടപടികളും പൂര്‍ത്തികരിച്ചതായും സമാജം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാവശ്യപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രികരുടെ മുഴുവന്‍ രേഖകളും വിശദാംശങ്ങളും കൈമാറുകയും വിമാന കമ്പനികളുമായുള്ള ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിരമായി നാട്ടിലേക്ക് യാത്ര ചെയ്യേണ്ട രോഗികള്‍, ഗര്‍ഭിണികള്‍, ജോലിയും താമസ സ്ഥലങ്ങളും നഷ്ടപ്പെട്ട മലയാളികള്‍ എന്നിവരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ബഹറിന്‍ കേരളീയ സമാജം ബദല്‍ യാത്രാമാര്‍ഗ്ഗമായ ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് വേണ്ടി ശ്രമിച്ചത്.

സംസ്ഥാന സര്‍ക്കാരുമായും കേന്ദ്ര വ്യോമയാന മന്ത്രാലയുവുമായും നിരന്തരം ബന്ധപ്പെട്ടാണ് അനുകൂലമായ അന്തിമ അനുമതികള്‍ ലഭ്യമാക്കിയതെന്ന് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!