മനാമ: ബഹ്റൈനില്‍ 414 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 258 പേര്‍ പ്രവാസി തൊഴിലാളികളാണ്. 136 പേര്‍ക്ക് സമ്പര്‍ക്കങ്ങളിലൂടെയാണ് രോഗബാധയേറ്റത്. ആരോഗ്യ മന്ത്രാലയം ഇന്ന് (ജൂണ്‍ 4, 6.00pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം 318 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7728 ആയി ഉയര്‍ന്നു. നിലവില്‍ 5480 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരില്‍ 9 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
21 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണം സംഭവിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഇതുവരെ 345337 പേരെ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.