ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു; 68കാരിയായ സ്വദേശിയാണ് മരണത്തിന് കീഴടങ്ങിയത്

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. 68കാരിയായ സ്വദേശിനിയാണ് മരിച്ചത്. ഇവരെ മറ്റു അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 22 ആയി ഉയര്‍ന്നു.

നിലവില്‍ 5546 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 8 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.