ബഹ്‌റൈൻ പ്രതിഭ ചാർട്ടേഡ് ഫ്‌ളൈറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

charted flight

മനാമ: കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബഹ്‌റൈന്‍ പ്രതിഭ ഏര്‍പ്പാട് ചെയ്തിരിക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിനുള്ള ബുക്കിംഗ് ആരംഭിച്ചു. ബഹ്റൈന്‍ – കോഴിക്കോട് യാത്രക്കുള്ള ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത, യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പ്രതിഭ കള്‍ച്ചറല്‍ വിംഗ് ഫേസ്ബുക്ക് പേജില്‍ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രതിഭയുടെ ഓഫീസില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

എംബസിയുടെയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് യാത്ര ഒരുക്കിയിരിക്കുന്നതെന്ന് ബഹ്‌റൈന്‍ പ്രതിഭ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ മൂന്നാം വാരത്തിലായിരിക്കും യാത്ര.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 39620641,39175836,39403861,38302411 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!