മനാമ: അല്‍ ഹിലാല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 500 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചു. ഒരു മാസത്തിനിടെ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് എല്ലാവരും. കോവിഡിനെതിരായ ബഹ്‌റൈന്‍ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തികഞ്ഞ സംതൃപ്തിയുള്ളതായി അല്‍ ഹിലാല്‍ മെഡിക്കല്‍ ഗ്രൂപ്പ് അറിയിച്ചു.
മെയ് 10നാണ് അല്‍ ഹിലാല്‍ സജ്ജീകരിച്ച ഐസലേഷന്‍ കേന്ദ്രത്തില്‍ ആദ്യ കോവിഡ്-19 രോഗി എത്തുന്നത്. പിന്നീട് ഏതാണ്ട് 650 പോസീറ്റീവ് കേസുകള്‍ ചികിത്സയ്ക്കായി എത്തിച്ചേര്‍ന്നു. മൂന്ന് കേന്ദ്രങ്ങളിലായിട്ടായിരുന്നു രോഗികളുടെ ചികിത്സയ്ക്കായി ഐസലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ പ്രയത്‌നത്തിന്റെ ഫലമാണ് ആശുപത്രിയില്‍ നിന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായതെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു.
ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഐസലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ കോവിഡിനെതിരായ യുദ്ധമുഖത്ത് പോരാടുന്ന എല്ലാവരെയും ഈയവസരത്തില്‍ അഭിനന്ദിക്കുന്നതായി അല്‍ ഹിലാല്‍ സിഇഒ ഡോ. ശരത്ത് ചന്ദ്രന്‍ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള അനുമതി നേരത്തെ ലഭിച്ചിരുന്നു. ഏകദേശം BHD 25.000, BHD 30.000 ആണ് ഒരു കോവിഡ് രോഗിയില്‍ നിന്നും അല്‍ ഹിലാല്‍ ആശുപത്രി ഈടാക്കുന്നത്. ഇതില്‍ രോഗിയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +97336330819, +97333553461, +97339294671 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.