ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി; 1000ദിനാര്‍ പിഴ

മനാമ: ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി. ലോവര്‍ ക്രിമിനല്‍ കോടതിയാണ് മൂന്ന് പേര്‍ക്കും 1000ദീനാര്‍ വീതം പിഴയിട്ടിരിക്കുന്നത്. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ ബഹ്‌റൈന്‍ ഭരണകൂടം നിലപാടറിയിച്ചിരുന്നു.

മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് 3000 ദിനാറും മറ്റൊരാള്‍ക്ക് 1000 ദിനാറുമാണ് പിഴയിട്ടിരിക്കുന്നത്. ഹോം ക്വാറന്റീന്‍ ലംഘിച്ച് രണ്ട് പേരുടെ അപ്പീല്‍ ഹൈക്കോര്‍ട്ട് ഇന്ന് തള്ളിയിട്ടുണ്ട്. പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ 23 പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.