ചാര്‍ട്ടേഡ് വിമാനങ്ങളെത്തുന്ന പ്രവാസികള്‍ക്ക് മുന്‍കൂര്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കരുത്; ഉമ്മന്‍ചാണ്ടി

Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. *** Local Caption *** Kerala Chief Minister Oommen Chandy at the Indian Express Idea Exchange in New Delhi. Express photo by RAVI KANOJIA. New Delhi sept 22nd-2011

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കത്ത് നല്‍കി.

പ്രവാസികള്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്നതും സാമ്പത്തികമായി അവര്‍ക്ക് ബാധ്യതയുണ്ടാക്കുന്നതുമായ തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്ന നിര്‍ദേശം പൂര്‍ണ്ണമായും അംഗീകരിക്കുമ്പോഴും പുതിയ ഉത്തരവ് തീര്‍ത്തും അപ്രായോഗികമാണ്. അതിനാല്‍ വിദേശത്ത് ജോലി നഷ്ടപ്പെട്ട് വരുമാനം ഇല്ലാതെ ദുരിതമനുഭവിക്കുന്ന ആളുകളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മൂന്നു ലക്ഷത്തിലധികം മലയാളികളാണ് കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ കാത്ത് നില്‍ക്കുന്നത്. ഇതുവരെ പതിനഞ്ച് ശതമാനം ആളുകളെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളു. പ്രവാസി മലയാളികളെ എത്രയും പെട്ടന്നു തന്നെ നാട്ടിലെത്തിക്കാന്‍ വേണ്ടിയാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ആവശ്യമാണെന്ന് പ്രവാസി സന്നദ്ധ സംഘടനകള്‍ തീരുമാനിച്ചത്.

എന്നാല്‍ കേരള സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരാമെന്ന പ്രവാസി മലയാളികളുടെ പ്രതീക്ഷയക്കാണ് മങ്ങലേല്പിച്ചിരിക്കുന്നത്. പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന പുതിയ ഉത്തരവ് പിന്‍വലിക്കുകയും കൊവിഡിന്റെ ജാഗ്രത പുലര്‍ത്തുവാന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറന്റൈന്‍ സംവിധാനം നടപ്പിലാക്കുകയും വേണമെന്നും കത്തില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!