മുബൈ: ബോളിവുഡ് നടനായ സുശാന്ത് സിംഗ് രാജ്പുതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് നടനെ കണ്ടെത്തിയത്. രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് തനിച്ചായിരുന്നു താരം മുബൈയില്‍ താമസിച്ചിരുന്നത്.
പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. എന്നാല്‍ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യകതമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുകയാണ്. ഹിന്ദി സിരീയിലുകളിലൂടെ അഭിനയ ജിവീതം ആരംഭിച്ച സുശാന്ത് കൈ പോചെയിലൂടെ ബോളിവുഡില്‍ അരങ്ങേറുന്നത്. അവസാനമായി അഭിനയിച്ച ചിത്രം ചിച്ചോരെ ആത്മഹത്യക്കെതിരായ സംസാരിക്കുന്ന സിനിമ കൂടിയാണ്.