ചൈനയില്‍ കോവിഡ് തിരികെയെത്തുന്നു; ഏപ്രിലിന് ശേഷം ആദ്യമായി ഒരു ദിവസം 50ലേറെ പോസിറ്റീവ് കേസുകള്‍

ബെയ്ജിങ്: ചൈനയില്‍ ഏപ്രിലിന് ശേഷം ആദ്യമായി ഒരു ദിവസം 50ലേറെ കോവിഡ് പോസിറ്റീവ് കേസുകള്‍. രാജ്യത്ത് കര്‍ശനമായ രീതിയില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് കോവിഡ് മഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. എന്നാല്‍ ദക്ഷിണ ബെയ്ജിങിലെ ഇറച്ചി മാര്‍ക്കറ്റില്‍ നിന്നുണ്ടായ വൈറസ് വ്യാപനം രാജ്യത്തേക്ക് കോവിഡിനെ തിരികെ കൊണ്ടുവരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ പുതിയ 36 കേസുകളും പുറത്തു നിന്നുള്ളതല്ല എന്ന് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയുണ്ടായിരിക്കുന്ന രോഗം വ്യാപനം പുതിയ ആശങ്കകള്‍ക്ക് വഴിതുറക്കുകയാണ്. പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന മാര്‍ക്കറ്റിന് സമീപമുള്ള 11 വീടുകളിലുള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു.. രണ്ടു മാസത്തിനിടയില്‍ ബെയ്ജിങിലെ ആദ്യ കോവിഡ് കേസുകളാണ് ഇത്.

കോവിഡിന്റെ രണ്ടാം വരവ് കൂടുതല്‍ ആശങ്ങയുണര്‍ത്തുകയും നഗരത്തിലെ മറ്റു പല വിപണികള്‍ അടയ്ക്കാനും കാരണമായി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കാറ്ററിംഗ് സേവനങ്ങള്‍ എന്നിവയില്‍ പുതിയതും ശീതീകരിച്ചതുമായ മാംസം, മത്സ്യങ്ങള്‍ എന്നിവയല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്താന്‍ ബെയ്ജിങ് മാര്‍ക്കറ്റ് സൂപ്പര്‍വിഷന്‍ ഉത്തരവിട്ടു. മാര്‍ക്കറ്റിന് സമീപമുള്ള 9 സ്‌കൂളുകളും കിന്‍ഡര്‍ ഗാര്‍ഡനുകളും പുര്‍ണ്ണമായി അടച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് വൈറസ് വ്യാപനം തടയാനാണ് പുതിയ നീക്കം.