കോവിഡ് സ്ഥിരീകരിച്ച കരിപ്പൂര്‍ വിമാനത്താവളം ടെര്‍മിനല്‍ മാനേജറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച കരിപ്പൂര്‍ വിമാനത്താവളം ടെര്‍മിനല്‍ മാനേജറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂണ്‍ 3 മുതല്‍ ഇന്നലെ വരെയുള്ള റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. കോഴിക്കോട് പുതിയ സ്റ്റാന്റിന് സമീപത്തെ ഫോട്ടോസ്റ്റാറ്റ് കട, മാവൂര്‍ റോഡിലെ എഡ്യുമാര്‍ട്ട്, മാനാഞ്ചിറയിലെ ടിബിഎസ് ബുക്ക് സ്റ്റാള്‍, കുതിരവട്ടത്തെ വെജിറ്റബിള്‍ കട, കോട്ടൂളിയിലെ ഐടിബിഐ എടിഎം, പൊറ്റമ്മലിലെ എസ്ബിഐ എടിഎം, എലത്തൂരിലെ ഭാര്യവീട്, പെരുവന്തുരത്തിയിലെ പാര്‍ക്ക് എന്നിവിടങ്ങളിലാണ് വിവിധ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

ഈ മാസം ഏഴാം തിയതിയാണ് മാനേജരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചത്. എന്നാല്‍ പരിശോധനാ ഫലം വൈകിയെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലെത്തിച്ചു. 35 ലേറെ വിമാനത്താവള ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.