‘പ്രവാസം അതിജയിക്കും’; ഐസിഎഫ് ഹാഷ്ടാഗ് ക്യാമ്പയിന്‍ ബഹ്റൈന്‍ തല ഉദ്ഘാടനം നാളെ നടക്കും

news

മനാമ: ‘പ്രവാസം അതിജയിക്കും’, ഐസിഎഫ് ഹാഷ്ടാഗ് ക്യാമ്പയിന്‍ ബഹ്റൈന്‍ തല ഉദ്ഘാടനം നാളെ രാത്രി 8(ബഹ്റൈന്‍ സമയം) മണിക്ക്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രവാസികളില്‍ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും വര്‍ധിപ്പിക്കുകയും ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയുമാണ് ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്. ബഹു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.

പ്രവാസം ആരംഭിച്ചത് മുതല്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണിപ്പോഴുള്ളതെങ്കിലും പ്രവാസികള്‍ക്ക് കൈത്താങ്ങായി പ്രാദേശിക ഗള്‍ഫ് ഭരണകൂടങ്ങളും ഐ സി എഫ് അടക്കമുള്ള വിവിധ സാമൂഹ്യസംഘടനകളും രംഗത്തുണ്ട്. കേരളത്തില്‍ ഏതെങ്കിലും രീതിയില്‍ കഷ്ടത അനുഭവിക്കുന്നവരുണ്ടെങ്കില്‍ അത്തരം കുടുംബങ്ങളെ സഹായിക്കാന്‍ വിവിധ പ്രസ്ഥാനങ്ങളും രംഗത്തുണ്ട്.

പ്രവാസി കുടുംബങ്ങള്‍ക്കായി നാട്ടില്‍ മുസ്ലിം ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ എസ്.വൈ.എസ് സാന്ത്വനം കമ്മറ്റികള്‍ മുഖേന ചെയ്യുന്ന ഭക്ഷണം-മരുന്ന് വിതരണം, ആശുപത്രി സഹായങ്ങള്‍ എന്നിവ എല്ലാ ജില്ലകളിലും വിതരണം ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങളിലൊന്നും ആത്മവിശ്വാസം നഷ്ടപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ പ്രവാസികള്‍ക്കാവണം. ഈ കാലവും കടന്ന് പ്രവാസലോകം അതിജയിക്കുകയും ശക്തിപ്പെടുകയും ചെയ്യുമെന്ന ആത്മവിശ്വാസം വളര്‍ത്തുകയാണ് കാമ്പയിന്‍ ലക്ഷ്യമാക്കുന്നത്.

നാടിന്റെ ആത്മാഭിമാനം കാക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ് പ്രവാസികള്‍. അവരുടെ ഏത് തരത്തിലുള്ള ബലക്ഷയവും നമ്മുടെ നാടിന്റെ തകര്‍ച്ചയാണ്. പ്രവാസലോകം പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പ്രവാസികളില്‍ ധൈര്യവും ആത്മബലവും വളര്‍ത്താന്‍ ക്യാമ്പയിന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ കാര്‍ഡുകള്‍, കുറിപ്പുകള്‍, ഓണ്‍ലൈന്‍ സംവാദങ്ങള്‍, പ്രമുഖരുടെ വീഡിയോ ക്ലിപ്പുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, ഒ ഐ സി സി ബഹ്റൈന്‍ പ്രസിഡന്റ് ബിനു കുന്നന്താനം, ഐ സി എഫ് ജി സി അഡ്മിന്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!