കോവിഡ്-19; ബഹ്റൈനില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ടാറ്റു ആര്‍ട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന ഉപാധികളോടെയാണ് സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നത്.

23 കാരനായ ടാറ്റു കലാകാരന്റെ വ്യക്തി വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണ്. അതേസമയം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ച സലൂണിനെതിരെയും അധികൃതര്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച സ്ഥാപനം അടച്ചു പൂട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!