മനാമ: മസാജ് സെന്റര്‍ സര്‍വീസുകള്‍ നല്‍കിയ സലൂണിനെതിരെ നിയമനടപടികള്‍ സ്വീകരിച്ച് ജനറല്‍ ഡയറക്ടര്‍ ഓഫ് സതേണ്‍ ഡയറക്ട്രേറ്റ് പോലീസ്. റിഫയിലെ പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്ന സലൂണിനെതിരെയാണ് നിയമ നടപടി. ഗള്‍ഫ് ഡെയ്‌ലി ന്യൂസ് ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്‍ഡസ്ട്രി, കോമേഴ്‌സ്, ടൂറിസം മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ഉപാധികളോടെയാണ് ബഹ്‌റൈനില്‍ സലൂണുകള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.