രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാനില്‍ കാണാതായി; കടുത്ത നടപടിയുണ്ടായേക്കും

ന്യൂ ഡല്‍ഹി: രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാനില്‍ കാണാതായി. ഇന്നലെ രാവിലെ മുതലാണ് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ഇവരുെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ ചാരവൃത്തി ആരോപിച്ച് രണ്ട് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായിരിക്കുന്നത്. പാക് ചാരസംഘടനകള്‍ ഇരു ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയതായി സൂചനയുണ്ട്. വിഷയത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.