മനാമ: ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. 80 വയസ് പ്രായമുള്ള ഒരു ബഹ്റൈനി വനിതയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 47 ആയി. ഇന്ന് (ജൂൺ 16) രാവിലെ വന്ന റിപ്പോർട്ട് പ്രകാരം 469 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 250 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 198 പേർക്ക് സമ്പർക്കങ്ങളിലൂടെയും 21 പേർക്ക് വിദേശ യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.
70 പേരാണ് ഇന്ന് രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13267 ആയി ഉയർന്നു.
നിലവിൽ 5699 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 19 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 432409 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.