മുഹറഖ് മലയാളി സമാജത്തിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ക്രിസ്തുമസ്, പുതുവർഷ റിപ്പബ്ലിക് ദിന ആഘോഷ പരിപാടി നക്ഷത്ര രാവ് സീസൺ 2 മുഹറഖ് സയ്യാനി ഹാളിൽ നടന്നു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് തുടക്കം കുറിച്ച വിവിധ കലാപരിപാടികൾ പുലർച്ചെ 1.30 നാണു സമാപിച്ചത്.
എം എം എസ് സർഗ്ഗവേദി, മഞ്ചാടി ബാലവേദി,വനിതാ വേദി , സഹൃദയ പയ്യന്നൂർ അടക്കമുള്ളവർ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികളുടെ അകമ്പടിയോടെ ആയിരുന്നു ആഘോഷം.7 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം മുൻ മുഹറഖ് എം പി ഹസ്സൻ ബുഖ്മാസ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ മലയാളികൾ നൽകുന്ന സംഭാവനക്ക് എന്നും കടപ്പാടുകൾ ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായിരുന്നു,ജനറൽ സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു.
രക്ഷാധികാരി എബ്രഹാം ജോൺ, ഡിസ്കവർ ഇസ്ലാം പ്രതിനിധി ഹാഷിഫ് ഹനീഫ്, സാമൂഹിക പ്രവർത്തകൻ ജോസ് ജോസഫ്,പ്രോഗ്രാം കൺ വീനർ ആനന്ദ് വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മുഹറഖ് മലയാളി സമാജത്തിനായി പേൾ സിനിമാസ് ബഹ്റൈൻ നിർമ്മിച്ച ഹ്രസ്വചിത്രം ജോസ് ജോസഫ് ലോഞ്ചിംഗ് കർമ്മം നിർവ്വഹിച്ചു.
എം എം എസ് ഉപദേശക സമിതി അംഗം കൂടിയായ സംവിധായകൻ മുഹമ്മദ് റഫീക്ക് വിവരണം നടത്തി. ഷമാൽ കോന്റ്രാക്റ്റിംഗ് മാനേജർ സഹീർ, ബി എഫ് സി സോണൽ മാനേജർ റ്റോബി എന്നിവർ പങ്കെടുത്തു. ട്രഷറർ പ്രമോദ് കുമാർ നന്ദി പറഞ്ഞു.