മനാമ: കേരള സർക്കാരിന്റെ പ്രവാസി വഞ്ചനയിൽ പ്രതിഷേധിച് ജൂൺ 20 ഇന്ത്യൻ സോഷ്യൽ ഫോറം വഞ്ചന ദിനമായി ആചരിക്കുന്നു. ഇടതു പക്ഷ സർക്കാരിന്റെ തുടക്കം മുതൽ ഉള്ള പ്രവാസി സമീപനം വഞ്ചനാത്മകം ആയിരുന്നു. കോവിഡ് കാലത്ത് അത് ഒന്നും കൂടി പുറത്തു വന്നിരിക്കുന്നു. പ്രവാസികളെ പറഞ്ഞു വഞ്ചിച്ച മുഖ്യമന്ത്രി എന്ന പേരാണ് പിണറായി വിജയന് ഏറ്റവും അർഹിച്ച വിശേഷണം. ആയതു കൊണ്ടു പ്രവാസികൾക്ക് വേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം നടത്തുന്ന ഈ വഞ്ചന ദിനത്തെ പ്രവാസി സമൂഹം രാഷ്ട്രീയ വിത്യാസമില്ലാതെ പിന്തുണക്കണം എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം പ്രസിഡന്റ് അലി അക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.