മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് കോഴിക്കോടേക്ക് യാത്രയായി. നിശ്ചയിച്ച ദിവസം തന്നെ മുഴുവൻ യാത്രക്കാരുമായി ഗൾഫ് എയറിൻ്റെ വിമാനം കോഴിക്കോടേക്ക് പറന്നു. ഇന്ന് (18.06.20) വൈകീട്ട് 3:00 മണിക്ക് 52 സ്ത്രീകളും, 4ഗർഭിണികളും,6 മുതിർന്നവരും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ട രണ്ട് പേരും ഉൾപെടെയുള്ള യാത്രക്കാർ കോവിഡ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാകുന്നതിന് മുൻപ് തന്നെ നാടണഞ്ഞു. KPF ബഹ്റൈൻ എക്സ്പ്രസ്സ് ട്രാവൽസുമായി കൈകോർത്ത് ഏർപെടുത്തിയ ചാർട്ടർ വിമാനം നിശ്ചയിച്ച ദിവസവും സമയവും പാലിച്ച് യാത്രയായ ആദ്യ ഫ്ലൈറ്റ് എന്നതും യാത്രക്കാർക്കും സംഘാടകർക്കും ആഹ്ളാദമേകുന്നതായി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള Kpfന് കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച യാത്രാ തടസ്സം ലഘൂകരിക്കാൻ തുടർന്നും ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സുധീർ തിരുനിലത്ത്, ജ്യോതിഷ്പണിക്കർ, ജയേഷ് വി.കെ, ഫൈസൽ പാട്ടാണ്ടി, അഷ്റഫ്, സിയാദ് അണ്ടിക്കോട്, സഹീർ, ഹഫീസ്, സമീർ എന്നിവരോടൊപ്പം, BKSF പ്രവർത്തകരും യാത്രക്കാരെ സഹായിക്കാനെത്തി.