മനാമ: ബഹ്റൈന്‍ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ക്യാന്‍സര്‍ ദുരിതത്തിലാക്കിയ കുടുംബത്തിന് ചികിത്സാ സഹായം കൈമാറി. നൂറനാട് മുതുകാട്ടുകര സ്വദേശികളും കാന്‍സര്‍ ബാധിതരുമായ 35 വയസ്സുള്ള മകള്‍ക്കും അവരുടെ 62 വയസ്സുള്ള അമ്മക്കുമാണ് സഹായം നല്‍കിയത്.
ഗര്‍ഭിണി ആയിരിക്കെയാണ് 35 വയസ്സുള്ള രമ്യ എന്ന യുവതിക്ക് ബ്രെസ്റ്റ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്, തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തശേഷം രമ്യക്കുള്ള ചികിത്സ തുടരവേ അവര്‍ക്ക് നട്ടെല്ലിന് കൂടി കാന്‍സര്‍ ബാധിക്കുകയായിരുന്നു. രമ്യയുടെ ചികിത്സാചിലവുകള്‍ തന്നെ സാമ്പത്തികമായി തളര്‍ത്തിയ ആ കുടുംബത്തിനു ഇരട്ടിപ്രഹരമേല്പിച്ചുകൊണ്ട് രമ്യയുടെ അമ്മ പൊന്നമ്മക്കും ക്യാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ടു.
സഹൃദയരായ അംഗങ്ങളില്‍ നിന്നും മറ്റു സുമനസുകളില്‍ നിന്നുമായി 120445 (ഒരു ലക്ഷത്തി ഇരുപത്തിനായിരത്തി നാനൂറ്റി നാല്പത്തഞ്ചു രൂപ ) നിറക്കൂട്ട് ബഹ്റൈന്‍ സമാഹരിച്ചു നല്‍കി. വൈസ് പ്രസിഡന്റ് സന്തോഷ് ചുനക്കര ഈ സഹായം കോര്‍ഡിനേറ്റു ചെയ്ത പ്രദീപിന് കൈമാറുകയും അദ്ദേഹം അത് ആ കുടുംബത്തിന് അവരുടെ അക്കൗണ്ടിലേക്കു അയച്ചു നല്‍കുകയും ചെയ്തു.
കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദുരിതം വിതച്ചു മുന്നേറുന്ന ഈ കാലഘട്ടത്തിലും സഹജീവിക്കുണ്ടായ ദുരിതത്തില്‍ കയ്യയച്ചു സഹായിച്ച എല്ലാ സുമനസുകള്‍ക്കും നിറക്കൂട്ട് കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.
ഈ കുടുംബത്തിനെ സഹായിക്കാന്‍ താല്പര്യപെടുന്നവര്‍ക്ക് നേരിട്ട് REMYA. P A/c no. 67295675446,Ifsc – SBIN0070091,State Bank of India Nooranad branch ആക്കൗണ്ടിലേക്കു അയച്ചു നല്‍കാവുന്നതാണ്.
നിറക്കൂട്ട് കൂട്ടായ്മയില്‍ അംഗങ്ങള്‍ ആകാന്‍ താല്പര്യമുള്ള നൂറനാട് ചുനക്കര താമരക്കുളം പാലമേല്‍ പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്റൈന്‍ പ്രവാസികള്‍ക്ക് 37775801,6667 1555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.