കോവിഡ് പ്രതിരോധം; പുനരുപയോഗിക്കാവുന്ന 10,000 മാസ്‌കുകള്‍ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി

മനാമ: പുനരുപയോഗിക്കാവുന്ന 10,000 മാസ്‌കുകള്‍ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ഫീനാ ഖൈര്‍ ക്യാംപെയ്‌ന്റെ ഭാഗമായിട്ടാണ് മാസ്‌കുകള്‍ കൈമാറിയിരിക്കുന്നത്. രാജ്യം നടത്തുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തപ്പെടുത്താന്‍ പുതിയ നീക്കം സഹായിക്കുമെന്ന് ആര്‍.എച്ച്.എഫ് സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അല്‍ സയിദ് അല്‍ അമീന്‍ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനം രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് ഫീനാ ഖൈര്‍ പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കി വരുന്നത്. ഏതാണ്ട് 17 മില്യണ്‍ ദിനാറിന്റെ വിവിധ പാക്കേജുകളായിരിക്കും ഫീനാ ഖൈറിലൂടെ നടപ്പിലാക്കുക. കൊറോണ വ്യാപനം തടയുന്നതിനായി വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്.