റിയാദ്: കോവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് മാത്രം അഞ്ച് മലയാളികള്‍ മരിച്ചു. മൂന്നു പേര്‍ ദമ്മാമിലും, റിയാദിലും മക്കയിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 82 ആയി ഉയര്‍ന്നു.
കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം വീട്ടില്‍ സുനില്‍ കുമാര്‍ (43), തൃശ്ശൂര്‍ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹനദാസന്‍ (67), മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്തന്‍ (61), എന്നിവരാണ് ദമ്മാമില്‍ മരിച്ച മൂന്നു പേര്‍. കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ മരുതുങ്ങല്‍ ഷൈജലാണ്(35) റിയാദില്‍ വെച്ച് മരിച്ചത്.
്‌കോവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ കൂടി വര്‍ദ്ധിച്ചതാണ് ഷൈജലിന്റെ മരണത്തിന് കാരണമായിരിക്കുന്നത്. മലപ്പുറം പാണ്ടിക്കാട് മുടിക്കോട് സ്വദേശി മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീമാണ് മക്കയില്‍ മരണപ്പെട്ടത്. 60 വയസായിരുന്നു. ഇദ്ദേഹം 15 ദിവസമായി മക്കയിലെ നൂര്‍ ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.