മനാമ: സോഷ്യല്‍ മീഡിയയില്‍ വൈറലായി ബഹ്‌റൈന്‍ രാജാവ് ഹിസ് ഹൈനസ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയും ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ മക്കളുടെയും കുതിര സവാരി ചിത്രം. ജീവ കാരുണ്യ, യുവജന കാര്യങ്ങള്‍ക്കായുള്ള ബഹ്‌റൈന്‍ രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാജാവ് ഹിസ് ഹൈനസ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയോടൊപ്പം തന്റെ മക്കള്‍ കുതിരസവാരി നടത്തുകയെന്ന തന്റെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് ഹിസ് ഹൈനസ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ചിത്രത്തോടൊപ്പം കുറിച്ചു.