മനാമ: ബഹ്‌റൈൻ സംസ്‌കൃതിയുടെ ആഭിമുഖ്യത്തിൽ മനാമ ഏരിയയിലെ അഞ്ചു യൂണിറ്റുകൾ ചേർന്ന് പഞ്ച സംഗമ സന്ധ്യ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അദ്‌ലിയിലെ ബാംഗ്സാങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ വിശിഷ്ട അതിഥിയായിരുന്നു. മനാമ ഏരിയ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനാമ ഏരിയ സെക്രട്ടറി സായ്മോൻ സ്വാഗതം പറഞ്ഞു. സംസ്കൃതി പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി പ്രവീൺകുമാർ എന്നിവർ പഞ്ചസംഗമ സന്ധ്യക്ക് ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.